Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sai Pallavi

സാ​യ് പ​ല്ല​വി​ക്ക് സീ​ത​യാ​കാ​ൻ ക​ഴി​യു​മോ? രാ​മാ​യ​ണം കാ​സ്റ്റിം​ഗി​നെ​തി​രെ ദീ​പി​ക ചി​ഖാ​ലി​യ  

നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ രാ​മാ​യ​ണ​ത്തി​ന്‍റെ കാ​സ്റ്റിം​ഗി​നെ​ക്കു​റി​ച്ച് വി​മ​ർ​ശ​ന​വു​മാ​യി ന​ടി ദീ​പി​ക ചി​ഖാ​ലി​യ.

ര​ൺ​ബീ​ർ ക​പൂ​റും സാ​യ് പ​ല്ല​വി​യും രാ​മ​നും സീ​ത​യു​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​തി​ൽ സാ​യ്പ​ല്ല​വി സീ​ത​യാ​യി മാ​റാ​ൻ യോ​ജി​ച്ച​താ​ണോ​യെ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് അ​വ​രെ​ത്തി​യ​ത്.

യ​ഥാ​ർ​ഥ രാ​മാ​യ​ണ​ത്തി​ലെ സീ​ത​യു​ടേ​ത് ചു​രു​ണ്ട മു​ടി​യ​ല്ലെ​ന്നും സാ​യ് പ​ല്ല​വി ആ ​വേ​ഷ​ത്തി​ന് യോ​ജി​ച്ച​താ​ണോ എ​ന്ന് സി​നി​മ റി​ലീ​സാ​യ​തി​ന് ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യൂ എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘വെ​റൈ​റ്റി ഇ​ന്ത്യ’​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ദീ​പി​ക സാ​യ് പ​ല്ല​വി സീ​ത​യാ​യി എ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. സാ​യ് പ​ല്ല​വി​യു​ടെ  അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച ദീ​പി​ക, സാ​യ് പ​ല്ല​വി സീ​ത​യാ​യി എ​ത്തു​ന്ന​ത് എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ തു​ള​സീ​ദാ​സി​ന്‍റെ രാ​മാ​യ​ണ​ത്തി​ലെ സീ​ത​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വ​ർ​ണ​ന​യു​ണ്ടെ​ന്നും സാ​യ് പ​ല്ല​വി അ​തി​ന് യോ​ജി​ച്ച​താ​ണോ എ​ന്നു സം​ശ​യ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് താ​ൻ വി​മ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നും ദീ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. 

‘ഞാ​ൻ സാ​യ് പ​ല്ല​വി​യു​ടെ സി​നി​മ​ക​ൾ ക​ണ്ടി​ട്ടു. മി​ക​ച്ച അ​ഭി​നേ​ത്രി​യാ​ണ് അ​വ​ർ. പ​ക്ഷേ, സീ​ത​യാ​യി സാ​യ് പ​ല്ല​വി എ​ങ്ങ​നെ​യു​ണ്ടാ​കും എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. സി​നി​മ റി​ലീ​സാ​യാ​ൽ മാ​ത്ര​മേ അ​തു മ​ന​സി​ലാ​കൂ. തു​ള​സീ​ദാ​സി​ന്‍റെ രാ​മാ​യ​ണ​ത്തി​ലെ സീ​ത​യ്ക്ക് ബ​ദാം ക​ണ്ണു​ക​ളും ന​ല്ല ഉ​യ​ര​വും നീ​ണ്ട മു​ടി​യും ന​ല്ല നി​റ​വും ഉ​ള്ള​താ​ണ്. രാ​മാ​ന​ന്ദ സാ​ഗ​ർ ഏ​തു സീ​ത​യെ​യാ​ണോ അ​ന്വേ​ഷി​ച്ച​ത് അ​താ​ണ് എ​ന്നി​ൽ ക​ണ്ട​ത്. രാ​മാ​യ​ണ​ത്തി​ലേ സീ​താ​ദേ​വി​ക്ക് ചു​രു​ണ്ട മു​ടി​യി​ഴ​ക​ളു​മ​ല്ല’ ദീ​പി​ക പ​റ​ഞ്ഞു.

രാ​വ​ണ​ൻ ആ​യി വേ​ഷ​മി​ടു​ന്ന യാ​ഷി​ന് ആ ​വേ​ഷം മി​ക​ച്ച​താ​ക്കാ​ൻ ക​ഴി​യും. എ​ങ്കി​ലും ഈ ​രാ​മാ​യ​ണം നേ​രി​ടു​ന്ന പ്ര​ശ്നം രാ​മാ​ന​ന്ദ സാ​ഗ​റി​ന്‍റെ രാ​മാ​യ​ണ​വു​മാ​യി ഉ​ള്ള താ​ര​ത​മ്യ​മാ​ണ് എ​ന്നും ദീ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ൻ​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷം രാ​മാ​യ​ണം സി​നി​മ​യാ​യി എ​ത്തി​യാ​ൽ ജ​ന​ങ്ങ​ൾ രാ​മാ​ന​ന്ദ് സാ​ഗ​റി​ന്‍റെ രാ​മാ​യ​ണ​ത്തെ മ​റ​ക്കും. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​രാ​മാ​യ​ണം സീ​രി​യ​ൽ ഇ​പ്പോ​ഴും ഫ്ര​ഷാ​യി നി​ല​കൊ​ള്ളു​ന്നു എ​ന്നും ദീ​പി​ക പ​റ​ഞ്ഞു. എ​ങ്കി​ലും ഒ​രു ത​വ​ണ​യെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ ‘രാ​മാ​യ​ണം’ കാ​ണു​മെ​ന്നും  അ​വ​ർ പ​റ​ഞ്ഞു. 

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​യാ​യാ​ണ് ‘രാ​മാ​യ​ണ’ എ​ത്തു​ന്ന​ത്. നി​തേ​ഷ് തി​വാ​രി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ ര​ൺ​ബീ​ര്‍ ക​പൂ​ർ ശ്രീ​രാ​മ​നാ​യും യ​ഷ് രാ​വ​ണ​നാ​യും അ​ഭി​ന​യി​ക്കു​ന്നു. 

 

Movies

'ഹി​ന്ദി സം​സാ​രി​ക്കാ​ൻ അ​റി​യി​ല്ല'; രാ​മാ​യ​ണ​ത്തി​ലെ സീ​ത​യാ​കു​ന്ന​തി​നെ​ച്ചൊ​ല്ലി സാ​യ് പ​ല്ല​വി​ക്ക് നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹാ​സം

മും​ബൈ: നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ'​ത്തി​ൽ സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി സാ​യ് പ​ല്ല​വി​ക്ക് നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം. ന​ടി​യു​ടെ ഹി​ന്ദി ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തെ ക​ളി​യാ​ക്കി​യാ​ണ് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മേ​യ് ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങു​ന്ന ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 'ഏ​ക് ദി​ൻ' എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കാ​യി മും​ബൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു സാ​യ് പ​ല്ല​വി. മും​ബൈ​യി​ൽ ന​ട​ന്ന 'ഏ​ക് ദി​ൻ കി ​മെ​ഹ​ഫി​ൽ' എ​ന്ന സം​ഗീ​ത നി​ശ​യി​ൽ ആ​രാ​ധ​ക​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കാ​ൻ ന​ടി ശ്ര​മി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഹി​ന്ദി സം​സാ​രി​ക്കാ​ൻ ത​നി​ക്ക് അ​ല്പം ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ത​ന്‍റെ ഹി​ന്ദി അ​ത്ര മി​ക​ച്ച​ത​ല്ലെ​ന്നും ന​ടി തു​റ​ന്നു സ​മ്മ​തി​ച്ചി​രു​ന്നു.

സാ​യ് പ​ല്ല​വി ഹി​ന്ദി​യി​ൽ സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ട്രോ​ളു​ക​ൾ ആ​രം​ഭി​ച്ച​ത്. "അ​ടി​സ്ഥാ​ന​പ​ര​മാ​യ ഹി​ന്ദി വാ​ക്കു​ക​ൾ പോ​ലും പ​റ​യാ​ൻ അ​റി​യാ​ത്ത സാ​യ് പ​ല്ല​വി​യാ​ണ് രാ​മാ​യ​ണ​ത്തി​ൽ സീ​താ​മാ​താ​വാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്" എ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ഒ​രാ​ൾ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വെ​ച്ചു. ഹി​ന്ദി ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ അ​റി​യാ​ത്ത ഒ​രാ​ൾ എ​ങ്ങ​നെ ഒ​രു ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചോ​ദ്യം.

എ​ന്നാ​ൽ ന​ടി​ക്കെ​തി​രെ​യു​ള്ള ഈ ​ക​ട​ന്നാ​ക്ര​മ​ണ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ സാ​യ് പ​ല്ല​വി​യു​ടെ ക​ഴി​വി​നെ ഭാ​ഷ​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

സാ​യ് പ​ല്ല​വി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ അ​ഭി​ന​യ ശൈ​ലി​യും ലാ​ളി​ത്യ​വും സീ​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഇ​വ​ർ വാ​ദി​ക്കു​ന്നു. ഭാ​ഷാ​പ​ര​മാ​യ പ​രി​മി​തി​ക​ൾ ഡ​ബ്ബിം​ഗി​ലൂ​ടെ​യോ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യോ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ര​ണ്‍​ബീ​ർ ക​പൂ​ർ രാ​മ​നാ​യി എ​ത്തു​ന്ന 'രാ​മാ​യ​ണ'​ത്തെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് സി​നി​മാ ലോ​ക​ത്തു​ള്ള​ത്. സാ​യ് പ​ല്ല​വി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കൂ​ടി​യാ​കും ഈ ​ചി​ത്രം.

 

Movies

എന്‍റെ മദ്യപാനം മാറ്റിയത് സായ്പല്ലവിയുടെ ആ കോൾ; തുറന്നുപറഞ്ഞ് സുരേഷ് ബോബിലി

മദ്യപാനം നിറഞ്ഞ ജീവിതത്തിൽ നിന്നും തന്നെ രക്ഷിച്ചത് സായ് പല്ലവിയാണെന്ന് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ സുരേഷ് ബോബിലി.

സായ് പല്ലവിയുടെ ഒറ്റ ഫോൺകോളാണ് അതിന് കാരണമായതന്നും അവരുടെ വാക്കുകളാണ് തന്നെ മദ്യപാനത്തിൽ നിന്നും മുക്തമാകണമെന്ന് ആഗ്രഹിപ്പിച്ചതെന്നും സുരേഷ് വെളിപ്പെടുത്തി.

‘‘വിരാട പർവം എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ അമിത മദ്യപാനത്തിന് അടിമയായിരുന്നു. ഒരു ഘട്ടത്തിൽ എന്നെ സിനിമയിൽ നിന്ന് മാറ്റാൻ ആലോചനയുണ്ടായി. അന്ന് എന്‍റെയൊപ്പം നിന്നത് ചിത്രത്തിലെ നായികയായ സായ് പല്ലവി മാത്രമായിരുന്നു. ഞാൻ തന്നെ സംഗീതസംവിധായകനായി തുടരണമെന്ന് സായ് പറഞ്ഞു.

അങ്ങനെയാണ് ആ സിനിമയിൽ തുടരുന്നത്. അവസാന മിക്സിംഗ് പൂർത്തിയായപ്പോൾ എനിക്കൊരു കോൾ വന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കോൾ ആയിരുന്നു അത്. സായ് പല്ലവിയാണ് വിളിച്ചത്.

‘വിരാട പർവം’ റിലീസ് ആയിക്കഴിഞ്ഞാൽ ആദ്യം അഭിനന്ദനം ലഭിക്കുന്നത് എനിക്കായിരിക്കുമെന്ന് സായ് പറഞ്ഞു. അതിന് ശേഷം മാത്രമേ അഭിനേതാക്കൾക്ക് പോലും അഭിനന്ദനം ലഭിക്കൂ എന്ന് സായ് പറഞ്ഞു.

മദ്യത്തിനും മറ്റും അടിമപ്പെട്ട് ഉള്ളിലുള്ള കഴിവിനെ നശിപ്പിച്ച് കളയരുതെന്ന് സായ് എന്നെ ഉപദേശിച്ചു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അംഗീകാരങ്ങളും ബഹുമാനവും തേടിവരുമെന്നും സായ് പല്ലവി എന്നോട് പറഞ്ഞു.

ആ നടി എന്‍റെ ജോലിയെ പിന്തുണയ്ക്കുക മാത്രമല്ല ചെയ്തത് ഒരു വ്യക്തിയെന്ന നിലയിൽ എന്‍റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു, എന്നോട് അനുകമ്പ കാണിച്ചു. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു. കഴിവുള്ള നിരവധി സംഗീതജ്ഞർ ഇപ്പോഴും കാത്തിരിക്കുന്ന അവസരങ്ങളിലാണ് ഞാനിപ്പോൾ നിൽക്കുന്നത് എന്നെനിക്ക് തോന്നി.

ഇനിയും വളരണമെങ്കിൽ എനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തെ വിലമതിക്കേണ്ടതുണ്ടെന്ന് ഞാൻ ചിന്തിച്ചു. ആ നിമിഷം മുതൽ മദ്യപാനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.’’ സുരേഷ് ബോബിലി പറഞ്ഞു.

Movies

സാ​യ് പ​ല്ല​വി​യു​ടെ പേ​രി​ൽ ശോ​ഭി​ത മി​ണ്ടാ​തി​രു​ന്ന​ത് ദി​വ​സ​ങ്ങ​ൾ; നാ​ഗ​ചൈ​ത​ന്യ പ​റ​യു​ന്നു

ഭാ​ര്യ​യും ന​ടി​യു​മാ​യ ശോ​ഭി​ത ധൂ​ലി​പാ​ല​യെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി ന​ട​ൻ നാ​ഗ​ചൈ​ത​ന്യ. ശോ​ഭി​ത ഇ​ല്ലാ​ത്ത ഒ​രു ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് ചി​ന്തി​ക്കാ​നാ​കി​ല്ലെ​ന്നും ഒ​രു സി​നി​മ​യി​ലെ പാ​ട്ടി​ന്‍റെ പേ​രി​ൽ ത​ന്നോ​ട് മി​ണ്ടാ​തി​രു​ന്ന ആ​ളാ​ണ് ശോ​ഭി​ത​യെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

ജ​ഗ​പ​തി ബാ​ബു​വി‍​റെ ടോ​ക്ക് ഷോ​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് നാ​ഗ​ചൈ​ത​ന്യ ഭാ​ര്യ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

നാ​ഗ​ചൈ​ത​ന്യ​യും സാ​യ് പ​ല്ല​വി​യും ഒ​ന്നി​ച്ച ത​ണ്ടേ​ൽ എ​ന്ന സി​നി​മ​യി​ലെ ‘ബു​ജ്ജി ത​ല്ലീ’ എ​ന്ന ഗാ​ന​മാ​ണ് വ​ഴ​ക്കി​നി​ട​യാ​ക്കി​യ​ത്. ശോ​ഭി​ത​യെ നാ​ഗ​ചൈ​ത​ന്യ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന പേ​രാ​ണ് ബു​ജ്ജി.

പാ​ട്ടി​ൽ നാ​യി​ക​യെ ആ ​പേ​ര് വി​ളി​ച്ച​തി​ന് ശോ​ഭി​ത കു​റ​ച്ചു ദി​വ​സം മി​ണ്ടി​യി​ല്ലെ​ന്ന് നാ​ഗ​ചൈ​ത​ന്യ പ​റ​ഞ്ഞു. താ​ൻ പ​റ​ഞ്ഞി​ട്ടാ​ണ് ആ ​പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് ശോ​ഭി​ത ക​രു​തി​യി​രു​ന്നു. പ​ക്ഷേ താ​ൻ അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ലെ​ന്ന് നാ​ഗ​ചൈ​ത​ന്യ പ​റ‍​ഞ്ഞു. പ​ര​സ്പ​രം വ​ഴ​ക്കി​ട്ടാ​ത്ത ബ​ന്ധ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മ​ല്ലെ​ന്നും താ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശോ​ഭി​ത​യെ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണെ​ന്നും നാ​ഗ​ചൈ​ത​ന്യ വെ​ളി​പ്പെ​ടു​ത്തി. ‘ഞ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. എ​ന്‍റെ പ​ങ്കാ​ളി​യെ അ​വി​ടെ​വ​ച്ച് ക​ണ്ടു​മു​ട്ടു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.

അ​വ​ളു​ടെ സി​നി​മ​ക​ളെ​ക്കു​റി​ച്ച് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഒ​രു ദി​വ​സം, ഞാ​ൻ ഷോ​യു​വി​നെ (നാ​ഗ​ചൈ​ത​ന്യ​യു​ടെ ക്ലൗ​ഡ് കി​ച്ച​ൺ) കു​റി​ച്ച് പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ അ​വ​ൾ ഒ​രു ഇ​മോ​ജി ക​മ​ന്‍റ് ചെ​യ്തു. ഞാ​ൻ മ​റു​പ​ടി ന​ൽ​കി, ഞ​ങ്ങ​ൾ ചാ​റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി. താ​മ​സി​യാ​തെ നേ​രി​ട്ട് ക​ണ്ടു​മു​ട്ടി.’ താ​രം പ​റ​ഞ്ഞു.

2024 ഡി​സം​ബ​റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​ണ് നാ​ഗ ചൈ​ത​ന്യ​യും ശോ​ഭി​ത​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തെ ഡേ​റ്റിം​ഗി​ന് ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. 2017ൽ ​സാ​മ​ന്ത​യു​മാ​യി നാ​ഗ​ചൈ​ത​ന്യ​യു​ടെ വി​വാ​ഹം ന​ട​ന്നെ​ങ്കി​ലും 2021ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.

Latest News

Corehub Up